16
May 2026
Sun
16 May 2026 Sun
13 year old girl dies of snake bite in Aroor

ആലപ്പുഴ അരൂരില്‍ പാമ്പ് കടിയേറ്റ് ചികില്‍സയിലിരുന്ന 13 കാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8നാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഡാന്‍സ് കളിക്കാന്‍ പോവുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി കരുതിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികില്‍സയിരിക്കെ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടി മരിച്ചത്. അണലിയാണ് കുട്ടിയെ കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ALSO READ: ജോലിസ്ഥലത്തെ മാനസിക പീഡനം മൂലം നഴ്‌സ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക