04
Oct 2025
Thu
04 Oct 2025 Thu
14 children lost eyesight after carbide gun misuse during Diwali

കാല്‍സ്യം കാര്‍ബൈഡും വെള്ളവും സംയോജിപ്പിച്ച് വായുകടക്കാത്ത പിവിസി കുഴലിനുള്ളിലൂടെ സ്‌ഫോടക ശബ്ദമുണ്ടാക്കുന്ന കാര്‍ബൈഡ് ഗണ്‍ ദീപാവലി ആഘോഷത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 14 കുട്ടികളുടെ കാഴ്ച നഷ്ടമായി. നൂറിലേറെ പേര്‍ക്ക് കണ്ണിന് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 122ലേറെ കുട്ടികളെയാണ് കണ്ണിന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 14 കുട്ടികളുടെ കാഴ്ചയാണ് നഷ്ടമായത്. വിഡിഷ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഒക്ടോബര്‍ 18ന് സര്‍ക്കാര്‍ കാര്‍ബൈഡ് തോക്കിന് നിരോധനമേര്‍പ്പെടുത്തിയെങ്കിലും പ്രാദേശിക വിപണിയില്‍ ഇവ പരസ്യമായി വിറ്റഴിക്കുകയായിരുന്നു.

150 മുതല്‍ 200 രൂപ വരെ വിലയ്ക്കാണ് ഇവ കളിത്തോക്ക് എന്ന നിലയില്‍ വിറ്റഴിച്ചഴിച്ചിരുന്നത്. കാട്ടുമൃഗങ്ങളെ ശബ്ദമുണ്ടാക്കി ഓടിക്കാനാണ് അടുത്തകാലത്ത് അപൂര്‍വമായി ഇത് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോഴിത് കളിത്തോക്ക് ആയി കുട്ടികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതാണ് അപകടകാരണമായത്. ഭോപാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലടക്കം നിരവധി കുട്ടികളും കൗമാരക്കാരും കണ്ണിന് പരിക്കേറ്റ് ചികില്‍സ തേടിയിട്ടുണ്ട്.

ALSO READ: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു