05
Jun 2023
Tue
05 Jun 2023 Tue

പാട്ന: പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങിയതിനു ശേഷം മതാചാരപ്രകാരമുള്ള പൂജയ്ക്കു മുന്നോടിയായി ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ 14കാരനെ മുതല കൊന്നുതിന്നു. പാട്‌നയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അങ്കത് കുമാര്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗംഗാനദിയില്‍ കുളിക്കുന്നതിനും ഗംഗാജലം ശേഖരിക്കുന്നതിനുമായാണ് കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയിലേക്ക് പോയത്. കുട്ടി കുളിക്കുന്നതിനിടെ നദിയുടെ അടിയിലൂടെ വന്ന മുതല കുട്ടിയെ കടിച്ചെടുത്തുകൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. ഇതിനു ശേഷം നാട്ടുകാര്‍ ചേര്‍ന്ന് മുതലയെ പിടികൂടുകയും തല്ലിക്കൊല്ലുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക