08
Sep 2024
Fri
08 Sep 2024 Fri
14 year old girl found pregnant after she reach hospital for stomach pain

കോട്ടയം പാമ്പാടിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 14കാരി പൂർണ​ഗർഭിണിയാണെന്നു കണ്ടെത്തി. കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബന്ധുവിൽ നിന്നാണ് പെൺകുട്ടി ​ഗർഭം ധരിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതോടെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കാനും ഇയാളെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കം പോലീസ് തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് വയറുവേദനയെ തുടർന്ന് പെൺകു​ട്ടി​യെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സംശയം തോന്നിയ ഡോക്ടർ സ്‌​കാ​നിങ് നിർദേശിക്കുകയും പരിശോധനയിൽ ​പൂർണ​ഗർഭിണിയാണെന്നു കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഡോക്ടർ പോലീസിൽ വിവരം നൽകുകയായിരുന്നു. പോ​ലീ​സ് പെൺകു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ ചോ​ദ്യം​ചെ​യ്യുകയും പീഡിപ്പിച്ചയാളെ തിരിച്ചറിയുകമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക