കൊച്ചി: ആലുവയില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. (14-year-old girl was raped for a year in Aluva; Stepfather arrested) പെണ്‍കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
|
കുട്ടിയെ ഒരു വര്‍ഷത്തോളമായി രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: വടകരയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു
പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ അമ്മയുടെ ബന്ധുവാണ് ഇക്കാര്യം ആദ്യം അമ്മയോട് പറയുന്നത്.
തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ പരാതി നല്‍കുന്നത്. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.


