07
Dec 2023
Thu
07 Dec 2023 Thu

പാർലമെന്റിൽ കടന്നുകയറിയ സംഘം പ്രതിഷേധിക്കുകയും കളർ സ്പ്രേ പ്രയോ​ഗിക്കുകയും ചെയ്യാനിടയായ സുരക്ഷാവീഴ്ചയ്ക്കെതിരേ പ്രതിഷേധിച്ച് സഭാ നടപടികൾ തടസ്സപ്പെടുത്തിയതിന് 15 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. കോൺ​ഗ്രസിന്റെ 9ഉം സിപിഐഎമ്മിന്റെ രണ്ടും സിപിഐയുടെ ഒന്നും ഡിഎംകെയും രണ്ടും എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിൽ നിന്ന് ടി എൻ പ്രതാപൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ എന്നിവർക്കും ഡിഎംകെയും കെ കനിമൊഴി, എസ് ആർ പാർഥിപൻ എന്നിവർക്കും സിപിഐഎമ്മിന്റെ പി ആർ നടരാജനും എസ് നടരാജനും സിപിഐയുടെ കെ സുബ്ബരായനുമാണ് സസ്പെൻഷൻ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക