പാട്‌ന: സിഗരറ്റ് വലിച്ചതിന് അധ്യാപകര്‍ പിടികൂടിയ 15കാരന്‍ ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റു മരിച്ചു. ബിഹാറിലെ പാട്‌നയിലാണ് സംഭവം. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥി ബജ്‌റംഗി കുമാറാണ് മരിച്ചത്. റിപ്പയറിങ് കടയില്‍ കൊടുത്ത അമ്മയുടെ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയ കുട്ടി കൂട്ടുകാര്‍ക്കൊപ്പം പാലത്തിന്റെ അടിയില്‍ പോയി സിഗരറ്റ് വലിക്കുകയായിരുന്നു.
|
ബജ് രംഗി കുമാര്‍ പഠിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ചെയര്‍മാനും കുട്ടിയുടെ ബന്ധുവായ അധ്യാപകനും ഇതുവഴി വന്നു. ഇവര്‍ സിഗരറ്റ് വലിച്ച കുട്ടികളെ കാണുകയും ഇവരെ പിടികൂടി സ്‌കൂളിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികളെ വിവസ്ത്രരാക്കി ബെല്‍റ്റിന് അടിച്ചു.
അടിയേറ്റ് അബോധാവസ്ഥയിലായ ബജ്‌റംഗി കുമാറിനെ ഉടന്‍ തന്നെ സമീപ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ മുസഫര്‍പൂറിലേക്ക് കൊണ്ടുപോയി. ഇവിടെ ചികില്‍സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ കഴുത്തിലും കൈകളിലൂം ആഴത്തില്‍ മുറിവേറ്റിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ജനനേന്ദ്രിയം മുറിഞ്ഞു ചോരവാര്‍ന്നിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ചില്ലെന്നും സിഗരറ്റ് വലിച്ചത് വീട്ടിലറിയുമോയെന്ന ഭീതി മൂലം വിദ്യാര്‍ഥി വിഷം കഴിക്കുകയായിരുന്നുവെന്നുമാണ് സ്‌കൂള്‍ ചെയര്‍മാന്റെ വാദം. രണ്ടുമാസം മുമ്പാണ് ബജ്‌റംഗി ഈ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





