04
Dec 2024
Wed
04 Dec 2024 Wed

15കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് മുത്തശ്ശിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു യുവാക്കള്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ പിതാവ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രതികള്‍ ഇതു പുറുത്തുവിടാതിരിക്കണമെങ്കില്‍ മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴായിരുന്നു 80 ലക്ഷം രൂപ അയച്ചുനല്‍കിയ ശേഷമാണ് വീട്ടുകാര്‍ പോലും വിവരമറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. മുത്തശ്ശിയുടെ അക്കൗണ്ടില്‍ വലിയ തുക ഉണ്ടെന്നറിഞ്ഞാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പിടിയിലായ കുശാല്‍(22), സുമിത് കത്താരിയ(20), സുമിത് തന്‍വാര്‍(20)എന്നിവര്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ സഹപാഠിയുടെ സഹോദരനില്‍ നിന്നാണ് പ്രതികള്‍ പണത്തെക്കുറിച്ച് അറിഞ്ഞത്. മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇവര്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ വച്ച് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതാണ് സംഭവം വെളിയില്‍ വരാന്‍ സഹായിച്ചത്. ട്യൂഷന്‍ അധ്യാപികയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. അക്കൗണ്ടിലെ പണം തീരാറായിരുന്നു അപ്പോഴേക്കും. പ്രതികള്‍ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.