14
Nov 2025
Thu
14 Nov 2025 Thu

സ്‌കൂട്ടര്‍ മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.കാസര്‍കോട് കുമ്പളയിൽ ആണ് അപകടം. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്പതികളുടെ മകള്‍ റിസ്വാന(15) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം രാവിലെയായിരുന്നു അപകടം. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ പെൺകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.