പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങിയ 15കാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിരയാക്കി. ഇവരുടെ പിടിയില്‍ നിന്ന് ഓടിരക്ഷപെടുന്നതിനിടെ ലോറി ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒഡീഷയിലാണ് സംഭവം.
|
മല്‍കല്‍ഗിരി നഗരത്തില്‍ നിന്ന് 15 കിലോമീറ്ററോളം അകലേക്ക് തട്ടിക്കൊണ്ടുപോയാണ് അക്രമികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. ഇവരുടെ പിടിയില്‍ നിന്ന് രക്ഷപെടുന്നതിനിടെയായിരുന്നു ലോറി ഡ്രൈവര്‍ പെണ്‍കുട്ടിയെ കാണുന്നതും പീഡിപ്പിച്ചതും. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പെണ്‍കുട്ടി ലോറി ഡ്രൈവറുടെ പിടിയില്‍ നിന്ന് രക്ഷപെട്ടത്.
പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ നാല് പ്രതികളെയും പിടികൂടിയതായി പോലീസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു.
ALSO READ: അമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ 10 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കൊന്ന് മകന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





