21
Apr 2023
Fri
21 Apr 2023 Fri

ഭോപാല്‍: വീട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ 15കാരി കീപാഡ് ഫോണ്‍ വിഴുങ്ങി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സങ്കീര്‍ണ കേസായതിനാല്‍ ഗ്വാളിയോര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടുത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക