03
Jan 2025
Sat
03 Jan 2025 Sat
15 year old girl went missing from Vallappuzha found from Goa

പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ ഷഹാന ഷെറിനെയാണ് ഗോവയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ ഒമ്പതിന് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടി സ്‌കൂളില്‍ പോവാതെ ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടി സ്‌കൂളില്‍ വരാത്ത വിവരം അധികൃതര്‍ വീട്ടുകാരെ അറിയിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.

പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തിരുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ദമ്പതികളാണ് ഇക്കാര്യം പോലീസിന് കൈമാറിയത്. ഇവര്‍ നല്‍കിയ വിവരപ്രകാരം ഈ യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. 36 അംഗ പോലീസ് സേന അഞ്ച് ടീമായി തിരിഞ്ഞാണ് കുട്ടിക്കു വേണ്ടി അന്വേഷണം നടത്തിവന്നിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക