29
May 2025
Sun
29 May 2025 Sun
16 year old girl dies in Kasarkode after consuming medicine for aborting pregnancy

കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് 16കാരി രക്തസ്രാവം മൂലം മരിച്ചു. ഗര്‍ഭത്തിനുത്തരവാദിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പിടികൂടാന്‍ പോലീസ് ശ്രമം. പരപ്പ സ്വദേശിനിയാണ് മരിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ വച്ച് പെണ്‍കുട്ടി മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗര്‍ഭമലസിപ്പിക്കുന്നതിനായി കുട്ടിക്ക് അശാസ്ത്രീയമായി മരുന്ന് നല്‍കുകയും തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയായിരുന്നുവെന്നുമാണ് വിവരം.
സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം പുറത്തുവന്നാലേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക