03
Aug 2023
Tue
03 Aug 2023 Tue

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റ 17കാരന്‍ മരിച്ചു. പേരാല്‍ കണ്ണൂര്‍ കുന്നിലെ അബ്ദുല്ലയുടെ മകനും കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ഫര്‍ഹാസ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍ഗോഡ് കുമ്പളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. പൊലീസിനെ കണ്ട് ഫര്‍ഹാസ് കാര്‍ നിര്‍ത്താതെ പോയപ്പോള്‍ പൊലീസ് പിന്തുടര്‍ന്നു. പൊലീസ് അതിവേഗം പിന്തുടര്‍ന്നെത്തിയതോടെ ഫര്‍ഹാസ് ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും കാര്‍ തലകീഴായി മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസിനെ മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പൊലീസ് വാഹനം ഫര്‍ഹാസ് ഓടിക്കുന്ന കാറിനെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക