26
Sep 2024
Sat
26 Sep 2024 Sat
17 year old boy dies in bike accident

ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാംപിനു പോകവെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17കാരന്‍ മരിച്ചു. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ ഇടുക്കി പൈനാവിന് സമീപം മീന്മുട്ടിയില്‍ ഉണ്ടായ അപകടത്തില്‍ നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി ഷാരിഖ് ആണ് മരിച്ചത്. ഷാരിഖിനൊപ്പം ബൈക്കിലുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അരവിന്ദ്(16)പരിക്കുകളോടെ രക്ഷപ്പെട്ടു. ശനി രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുട്‌ബോള്‍ സെലക്ഷനുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്ത് നിന്നു തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന പിക്കപ്പ് വാനില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഷാരിഖിന്‍് ജീവന്‍ രക്ഷിക്കാനായില്ല. ഷാരിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.