25
Oct 2024
Wed
25 Oct 2024 Wed
17 year old boy s head chopped grieving mother sits with it in lap for hours

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വസ്തുതര്‍ക്കത്തിനിടെ 17കാരനെ തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട മകന്റെ തലയും മടിയില്‍ വച്ച് അമ്മയിരുന്നത് മണിക്കൂറുകള്‍. ഉത്തര്‍പ്രദേശിലെ ജോണ്‍പൂറില്‍ ബുധനാഴ്ചയാണ് സംഭവം. നാലുപതിറ്റാണ്ടുനീണ്ട വസ്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്റെ മരണത്തില്‍ തകര്‍ന്നുപോയ അമ്മ എതിര്‍വിഭാഗം വാളിന് വെട്ടിമാറ്റിയ തലയെടുത്ത് മടിയില്‍ വച്ച് എല്ലാം തകര്‍ന്നിരിക്കുകയായിരുന്നു. രാംജീത് യാദവിന്റെ മകന്‍ അനുരാഗ് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ പിന്തുടര്‍ന്നെത്തിയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്.

സംഭവത്തില്‍ പോലീസ് രണ്ടുപേരെ പിടികൂടി. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വസ്തുസംബന്ധമായ തര്‍ക്കത്തിന് 45 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.