03
Sep 2023
Sun
03 Sep 2023 Sun

ബൈക്കിലെത്തിയ യുവാക്കള്‍ ഷാളില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടമായി സൈക്കിളില്‍ നിന്നു വീണ് 17കാരി മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞു സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പെട്ടത്. ബാലന്‍സ് നഷ്ടമായ റോഡില്‍ വീണ പെണ്‍കുട്ടിയെ പിന്നില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരിയും മരിച്ച പെണ്‍കുട്ടിയും രണ്ടു സൈക്കിളുകളിലായി വഴിയരികിലൂടെയാണ് വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നത്. ഈ സമയമാണ് ബൈക്കില്‍ വന്ന രണ്ടു യുവാക്കള്‍ വിദ്യാര്‍ഥിനിയുടെ ഷാളില്‍ പിടിച്ചുവലിച്ചത്. ഇതോടെ പെണ്‍കുട്ടി സൈക്കിളില്‍ നിന്നു താഴെ വീണു. പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചതോടെ പരിക്ക് ഗുരുതരമായി. പെണ്‍കുട്ടിയുടെ താടിയെല്ലടക്കം തകര്‍ന്നുപോയിരുന്നു.

അപകടത്തിനു കാരണക്കാരായ മൂന്നുപേരെ പൊലീസ് പിടികൂടി. ഫൈസല്‍ ഷഹബാദ്, അര്‍ബാസ് എന്നിവരാണ് പിടിയിലായത്. കാലിനു വെടിയേറ്റ നിലയിലാണ് യുവാക്കളെ പോലീസ് ആശുപത്രിയില്‍ ഹാജരാക്കിയത്. പ്രതികള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ വെടിയുതിര്‍ത്തപ്പോള്‍ നടത്തിയ തിരിച്ചടിയിലാണ് പ്രതികള്‍ക്ക് പരിക്കേറ്റതെന്നും പൊലീസ് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക