12
Jan 2026
Thu
12 Jan 2026 Thu
17 year old girls organs donated

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടിയ 17കാരി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അയോണ സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികില്‍സയിരിക്കെ ഇന്നലെ രാത്രി മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികില്‍സയിലുള്ള നാലുപേര്‍ക്കാണ് അയോണയുടെ അവയവങ്ങള്‍ പുതുജീവന്‍ നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃക്കകളിലൊന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്കും രണ്ടാമത്തേത് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കും കരള്‍ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോര്‍ണിയ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.

അയോണയുടെ വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ അയോണ ക്ലാസ് മുറിയില്‍ നിന്നിറങ്ങി മുകള്‍ നിലയിലേക്ക് പോവുകയും ഇവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.

ALSO READ: പട്ടത്തിന്റെ നൂല്‍ കൊണ്ട് കഴുത്തുമുറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു