18
Aug 2026
Tue
ആലപ്പുഴ: വീട്ടുകാരുടെ ശ്രദ്ധ ഒന്നു തെറ്റിയപ്പോൾ വീടിനു മുന്നിലെ റെയിൽപ്പാളത്തിലെത്തിയ ഒന്നരവയസ്സുകാരന് ട്രെയിനിടിച്ച് ദാരുണാന്ത്യം. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.
|
ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് കുട്ടി റെയിൽപ്പാളത്തിലേക്ക് എത്തിയത്. ഇതിനിടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്കു വിട്ടുനൽകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




