കുരവാറ്റയില്‍ വാടകവീട്ടില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചുമകളുടെ സുഹൃത്തും കൂട്ടുകാരും ഉള്‍പ്പെട്ട 17 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളാണ് കൊല നടത്തിയത്. ഇവര്‍ പരവൂര്‍ സ്വദേശികളാണ്. കൊലപാതകത്തിന് ശേഷം വീട്ടിലെ അലമാരയില്‍ നിന്ന് 9 പവന്‍ മോഷണം പോയിരുന്നു. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുകാരന് ബൈക്ക് വാങ്ങാനും ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
|
കൊലപാതക ദൃശ്യം കൃത്യത്തില്‍ പങ്കെടുത്തവര്‍ വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിക്ക് കാണിച്ച് കൊടുത്തതായും വിവരമുണ്ട്. കൊല്ലപ്പെട്ട കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ താമസിച്ചിരുന്ന ശിവന്‍കുട്ടി (65)യുടെ യഥാര്‍ത്ഥ വീട് കൊല്ലത്തായിരുന്നു. അവിടെ വച്ച് പരിചയമുള്ള 17 വയസ്സുള്ള ആണ്‍കുട്ടിയും ആണ്‍കുട്ടിയുടെ മറ്റ് രണ്ട് കുട്ടുകാരുമാണ് കൃത്യം നടത്തിയത്.
വീട്ടിലെ അലമാരയില്‍ നിന്ന് നഷ്ടപ്പെട്ട 9 പവനില്‍ ആറ് പവന്‍ പോലീ് കണ്ടെടുത്തു. കരുനാഗപ്പള്ളി സ്വദേശി മുഖേന മറ്റൊരു സ്ഥലത്തെത്തിച്ച് സ്വര്‍ണം വില്‍ക്കാന്‍ ആയിരുന്നു പദ്ധതി. ഇയാളും കസ്റ്റഡിയിലാണ്. കൊലപാതകത്തിന് ശേഷം സംഘം പറവൂരിലെത്തിയിരുന്നു.
മോഷണത്തിന് അപ്പുറം പെണ്‍കുട്ടിക്ക് മുത്തശ്ശനോട് മറ്റെന്തെങ്കിലും വൈരാഗ്യം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 65 വയസ്സുകാരനെ 13 വയസ്സുള്ള കൊച്ചുമകള്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
ALSO READ: മരണത്തിലും പിരിയാത്ത സ്‌നേഹം: കുര്യച്ചന് അന്ത്യചുംബനം നല്‍കി, നിമിഷങ്ങള്‍ക്കകം ഷേര്‍ളിയും യാത്രയായി…
വീട്ടിനുള്ള കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ തിങ്കളാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറുക്കിയ പാടുണ്ടായിരുന്നു. കഴുത്തുഞെരിച്ചു കൊന്നതായാണു മനസ്സിലായതെന്നും ഒന്നിലധികംപേര്‍ കൃത്യത്തില്‍ പങ്കെടുത്തതായാണു സൂചനയെന്നും പോലീസ് പറഞ്ഞിരുന്നു.
സംശയം കൊച്ചുമകളിലേക്ക് എത്തിയത് എങ്ങിനെ
പ്രസവത്തിനായി ശിവന്‍കുട്ടിയുടെ മകള്‍ ശ്രീകലയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ വിദ്യാര്‍ഥിനിയായ ചെറുമകള്‍ കവറാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലുമായിരുന്നു.
കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.
വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വീട്ടിലെ തുണിയുപയോഗിച്ചാണ് ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിരിക്കുന്നത്. വീടിനകത്ത് മുളകു പൊടി വിതറിയിരുന്നു. സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. മുന്‍ഭാഗത്ത് കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ആളുകളുടെ ശ്രദ്ധയെത്തില്ല.
കൊല്ലം സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് കരുവാറ്റയില്‍ താമസം തുടങ്ങിയത്. വാടകവീടിനു തൊട്ടടുത്ത് സ്ഥലംവാങ്ങി രണ്ടു പെണ്‍മക്കള്‍ക്കായി വീടു പണിയുന്നുണ്ട്. ഒരുവീടിന്റെ പണി ഏകദേശം പൂര്‍ത്തിയായി. രണ്ടാമത്തെ വീടിന്റെ പണി പുരോഗമിക്കുകയാണ്.
ശിവന്‍കുട്ടിക്ക് മൂന്നുമക്കളാണ്. മകന്‍ നേരത്തേ മരിച്ചു. മറ്റൊരു മകള്‍ ശശികല വിദേശത്താണ്. ഹരിപ്പാട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ശനിയാഴ്ചയാണ് ശിവന്‍കുട്ടിയെ പുറത്തുള്ളവര്‍ അവസാനമായി കാണുന്നത്. അന്ന് രാത്രിയിലോ അടുത്തദിവസമോ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയായിരുന്ന ശിവന്‍കുട്ടി അടുത്തകാലത്തായി ജോലിക്കു പോകുന്നില്ലായിരുന്നു.
Tags: Pala News, Kottayam News Malayalam, Kurian Joseph Pala, Sherly Kurian Pala, Pala Funeral News, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



