26
May 2025
Wed
26 May 2025 Wed
18 months old girl dies after father driven pick up van mistakenly run over her

കോട്ടയം അയര്‍ക്കുന്നത്ത് അച്ഛന്‍ ഓടിച്ച പിക്അപ് വാന്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ ദാസ്- മെരിയ ജോസ് ദമ്പതികളുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകീട്ട് വീട്ടുമുറ്റത്തുവച്ചായിരുന്നു അപകടം. നിബിന്‍ പിക്കപ്പ് വാന്‍ പിന്നോട്ടെടുത്തപ്പോള്‍ ദേവപ്രിയ വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ ഉടന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

ALSO READ: വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിടിച്ച് ഒരുവയസ്സുകാരൻ മരിച്ചു