30
Apr 2025
Tue
30 Apr 2025 Tue
18 year old boy found dead in Kalpetta Police station

വയനാട് കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ നെല്ലാച്ചാല്‍ സ്വദേശി ഗോകുലിനെയാണ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവരെയും കോഴിക്കോട്ട് നിന്ന് പോലീസ് കണ്ടത്തുകയും ഗോകുലിനെ സ്‌റ്റേഷനിലെത്തിക്കുകയുമായിരുന്നു. ഈ കേസിന്റെ നടപടികള്‍ തുടരുന്നതിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക