22
Jan 2023
Sun
22 Jan 2023 Sun

ഫോണ്‍ പിടിച്ചുപറിക്കുന്നത് ചെറുത്ത 18കാരനെ രണ്ടംഗ സംഘം കുത്തിവീഴ്ത്തുകയും കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15വയസ്സുകാരായ രണ്ടംഗസംഘമാണ് 18കാരനായ ഹാര്‍ഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ക്ഷേത്രത്തിനു സമീപമാണ് ഹാര്‍ഷിന്റെ മൃതദേഹം കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഇരുവരെയും പിടികൂടി. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഹാര്‍ഷിന്റെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.