പൂനെ: ഉറങ്ങിക്കിടന്ന അമ്മയെ കൊന്നശേഷം വീണുമരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച 18കാരി മകളും കാമുകനും പിടിയിലായി. പൂനെയിലെ വടഗാവ് ഷേരിയിലാണ് സംഭവം. 45കാരിയായ മംഗള്‍ സഞ്ജയ് ഗോഖലെയാണ് കൊല്ലപ്പെട്ടത്. എടിഎമ്മില്‍ പണം പിന്‍വലിച്ചത് അമ്മയറിയാതിരിക്കാനാണ് മകള്‍ ഇത്തരമൊരു കടുംകൈ ചെയ്തത്.(18 year old daughter and boyfriend caught by police for killing mother)
|
പ്ലസ്ടു പഠനം പാതിവഴിയില്‍ നിര്‍ത്തിയ യോഷിതയാണ് 23കാരനും ഐടിഐ ബിരുദധാരിയുമായ കാമുകന്‍ യാഷ് ഷിതോളിനൊപ്പം കൊലപാതകം നടത്തിയത്. മംഗള്‍ സഞ്ജയ് ഗോഖലെയെ തലയ്ക്കടിച്ചുപരിക്കേല്‍പ്പിച്ച ഇരുവരും കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയിലെ പരിക്കിന്റെ സ്വഭാവം വച്ച് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തവെ നിരവധി ദുരൂഹതകള്‍ സംഘം കണ്ടെത്തുകയും ചെയ്തു. മംഗളിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ പലപ്പോഴായി പിന്‍വലിക്കപ്പെട്ടെന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് ഇരുവരെയും വിശദമായി ചോദ്യംചെയ്യുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതില്‍ മംഗളിന് സംശയം തോന്നിയിരുന്നു. ഇത് ചോദ്യംചെയ്തതോടെ യുവതിയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്യുകയും മംഗള്‍ ഉറങ്ങിക്കിടക്കവെ ചുറ്റികയ്ക്കു തലയ്ക്കടിച്ചുകൊല്ലുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





