03
May 2023
Sat
03 May 2023 Sat

മാതാപിതാക്കളും സഹോദരങ്ങളും നരഭോജികളാണെന്നും അവര്‍ തന്നെ ഭക്ഷിക്കുമെന്നും ഭയപ്പെട്ട് 18കകാരന്‍ കൂട്ടക്കൊലപാതകം നടത്തി. മാതാപിതാക്കളെയും സഹോദരിയെയും അഞ്ചുവയസ്സുകാരനായ സഹോദരനെയുമാണ് കൗമാരക്കാരന്‍ കൊലപ്പെടുത്തിയത്. യുഎസിലെ ടെക്‌സാസിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സീസര്‍ ഒലാല്‍ഡേ ആണ് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും നാലുപേരെയും പ്രതി വെടിവച്ചുകൊന്നിരുന്നു. സ്വയം ജീവനൊടുക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തു.

വീടിന്റെ വിവിധ ഇടങ്ങളിലായി നാലുപേരെയും വെടിവച്ചുവീഴ്ത്തിയ ശേഷം മൃതദേഹങ്ങള്‍ കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുവന്നിടുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക