01
Jun 2023
Fri
01 Jun 2023 Fri

തൃശ്ശൂര്‍: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ 19കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. പഴുവില്‍ വെസ്റ്റ് മുസ് ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകന്‍ ആഷിഖ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഴുവില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രക്കുളത്തിലാണ് ആഷിഖും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. വെള്ളി രാത്രി ഏഴോടെയാണ് അപകടം. കുളത്തിനടിയിലെ ചേറില്‍ ആഷിഖ് കുടുങ്ങിപ്പോവുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച ആഷിഖ്.