മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 19 യുവാക്കള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ രാംനഗര്‍ ഗ്രാമത്തിലാണ് സംഭവം.
|
17 മാസത്തിനിടെ ഗ്രാമത്തിലെ 45 പേര്‍ക്ക് എച്ച്‌ഐവി പിടിപെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം വെളിപ്പെട്ടത്. ഹെറോയ്ന്‍ വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു പെണ്‍കുട്ടി ഗ്രാമത്തിലെ ആണ്‍കുട്ടികളുമായെല്ലാം ലൈംഗികബന്ധം പുലര്‍ത്തിയിരുന്നതെന്ന് കണ്ടെത്തി.
സമൂഹത്തിന് കണ്ണ്തുറക്കാനുള്ള അവസരമാണിതെന്നും തങ്ങള്‍ വിശ്രമമില്ലാതെ ബോധവല്‍ക്കരണ പരിപാടികളും കൗണ്‍സലിങ്ങും അടക്കമുള്ളവ നല്‍കിവരികയാണെന്നും നൈനിറ്റാള്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു. തങ്ങള്‍ക്കെല്ലാം എച്ച്‌ഐവി പിടിപെട്ടത് 17കാരിയില്‍ നിന്നാണെന്ന് യുവാക്കള്‍ക്കാര്‍ക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





