03
Apr 2023
Fri
03 Apr 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ വാറന്റ് അയച്ച് റാഞ്ചി സിവില്‍ കോടതി. അമീഷയുടെ ബിസിനസ്സ് പാര്‍ട്ട്ണര്‍ ക്രുനാലിനെയും ഉള്‍പ്പെടുത്തിയാണ് കോടതി വാറന്റ് അയച്ചത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചലച്ചിത്ര നിര്‍മ്മാതാവ് അജയ് കുമാര്‍ സിംഗാണ് അമീഷയ്ക്കും ക്രൂനാലിനുമെതിരെ പരാതി നല്‍കിയത്. തട്ടിപ്പ്, ചെക്ക് മടങ്ങല്‍ എന്നിവ സംബന്ധിച്ചാണ് പരാതി. ഐപിസി 420, 120 സെക്ഷന്‍ അനുസരിച്ചാണ് അമീഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാകാന്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും അമീഷ ഹാജരാകാത്തത്തിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വാറന്റ് അയച്ചിരിക്കുന്നത്. ദേശി മാജിക് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി അമീഷയും ബിസിനസ്സ് പങ്കാളിയും തന്റെ കൈയ്യില്‍ നിന്ന് 2.5 കോടി രൂപ വാങ്ങിയിരുന്നുവെന്നാണ് നിര്‍മ്മാതാവ് അജയ് കുമാര്‍ സിംഗ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം തുക പലിശ സഹിതം തിരിച്ച് നല്‍കാമെന്ന് ഇരുവരും തന്നോട് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക