തൊടുപുഴ: മൂലമറ്റത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. രാവിലെ 11 ഓടെ ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. യുവാക്കൾ കുളിക്കാനിറങ്ങിയതിന് പിന്നാലെ പുഴയിൽ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഇരുവരും മുങ്ങിപ്പോയി.
|
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിടുനൽകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





