ബംഗളൂരു പള്ളിയില്‍ ‘ജയ് ശ്രീറാം’ വിളിയും ഭീഷണിയും; സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|
ബംഗളൂരു: കര്‍ണാടകയിലെ മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിലിനെല കീര്‍ത്തന്‍ (20), കൈകമ്പ നെതോത സചിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ദക്ഷിണ കന്നഡ ജില്ലയിലെ കെഡബ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ബൈക്കില്‍ പള്ളിയുടെ വളപ്പില്‍ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും മുസ് ലിംകളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയുമായിരുവെന്ന് ഇമാം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധപരിപാടികള്‍ക്ക് വഴിവച്ചതോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കുടുക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





