06
Oct 2024
Wed
06 Oct 2024 Wed
2 Malayalees among 3 Indians dies in Abudhabi after inhaling toxic gas

അബൂദബിയില്‍ മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു
. പാലക്കാട് സ്വദേശി രാജ് കുമാര്‍ (38) പത്തനം തിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ റീം ഐലന്റിലെ ബില്‍ഡിങ്ങിന്റെ മാന്‍ ഹോള്‍ വൃത്തിയാക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. ആദ്യം ഇറങ്ങിയ ആളെ കാണാതെ വന്നതോടെ  മുകളില് നിന്ന രണ്ടുപേര് കൂടി കുഴിയില്‍ ഇറങ്ങുകയും  വിഷവാതകം ശ്വസിച്ചു രണ്ട് മലയാളികള്‍ മരിക്കുകയുമായിരുന്നു. പഞ്ചാബ് സ്വദേശി ഗുരുതരാവസ്ഥയില് ആശുപത്രിയില് കഴിയുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക