22
Nov 2022
Sun
22 Nov 2022 Sun

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിക്കപ്പെട്ട അര്‍ധസേനാ ജവാന്‍ രണ്ടുസഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. രണ്ടുജവാന്‍മാര്‍ക്ക് പരിക്ക്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എകെ 47 ഉപയോഗിച്ചായിരുന്നു വെടിവയ്പ്. മണിപ്പൂരില്‍ വിന്യസിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ അംഗമായിരുന്ന ഇവര്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്തേക്ക് വരികയായിരുന്നു.