02
Jan 2025
Sat
02 Jan 2025 Sat
2 Women Leave Home after Fed Up With Alcoholic Husbands Marry Each Other

ഭര്‍ത്താക്കന്മാരുടെ മദ്യപാന ശീലത്തില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലാണ് കൗതുകകരമായ സംഭവം. കവിത, ഗുഞ്ച എന്ന ബബ്ലു എന്നിവരാണ് ഡിയോരിയിയലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിലെത്തി വരണമാല്യം ചാര്‍ത്തി വിവാഹിതരായത്.(2 Women Leave Home after Fed Up With Alcoholic Husbands Marry Each Other)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമിലൂടെയാണ് തങ്ങള്‍ പരിചയത്തിലായതെന്നും തുടര്‍ന്നാണ് തങ്ങള്‍ നേരിടുന്നത് സമാന പ്രശ്‌നമാണെന്നും തിരിച്ചറിയുന്നതും. വീട്ടില്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് ഇരുവരും പറയുന്നു. തുടര്‍ന്നാണ് സമാധാനജീവിതത്തിനായി തങ്ങള്‍ക്കു പരസ്പരം വിവാഹം കഴിച്ചാലോ എന്ന ചിന്ത ഇരുവരിലും ഉടലെടുക്കുന്നത്.

ക്ഷേത്രത്തിലെത്തിയപ്പോള്‍ ഗുഞ്ച വരന്റെ സ്ഥാനത്തു നിന്ന് കവിതയുടെ നെറ്റിയില്‍ സിന്ദൂര ചാര്‍ത്തി. തുടര്‍ന്ന് ഹാരം കൈമാറി. കര്‍മിയുടെ നിര്‍ദേശപ്രകാരം ആചാരങ്ങള്‍ പൂര്‍ത്തീകരിച്ചു. ഗോരഖ് പൂറില്‍ പോയി താമസിക്കാനും ഇവിടെ എന്തെങ്കിലുമൊക്കെ ജോലി ചെയ്തു സമാധാനത്തോടെ ജീവിക്കാനുമാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും വിവാഹശേഷം വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക