ആലപ്പുഴ: അമ്പലപ്പുഴയില്‍ ബക്കറ്റിലെ വെളളത്തില്‍ വീണ് രണ്ട് വയസ്സുകാരന്‍ മരിച്ചു. കോമന പുതുവല്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഘ്നേശാണ് മരിച്ചത്. ബുധന്‍ രാവിലെ ആയിരുന്നു അപകടം.
|
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുത്തശ്ശിയും സഹോദരനും നോക്കുമ്പോഴാണ് ബക്കറ്റിലെ വെളളത്തില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പിറകുവശത്ത് വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിലാണ് കുട്ടി വീണത്.
മത്സ്യത്തൊഴിലാളിയായ വിനയന്‍ സംഭവസമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





