04
Nov 2025
Mon
04 Nov 2025 Mon
20 dies in passenger bus and torres truck collision

ബസ്സും ടോറസും കൂട്ടിയിടിച്ച് 20 മരണം. നിരവധി പേര്‍ക്ക് പരിക്ക്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ തിങ്കള്‍ രാവിലെയാണ് അപകടം. മരിച്ചവരില്‍ 10 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

whatsapp ബസ്സും ടോറസും കൂട്ടിയിടിച്ച് 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെലങ്കാന സ്റ്റേഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സും ചരല്‍ കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന ചരല്‍ ബസ്സിനു മുകളിലേക്ക് വീഴുകയും യാത്രികര്‍ ഇതിന്റെ അടിയില്‍ പെടുകയുമായിരുന്നു. ഇരു വാഹനങ്ങളുടെ ഡ്രൈവര്‍മാരും മരിച്ചു.

മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്. ബസ്സിന്റെ ഡ്രൈവര്‍ സീറ്റുമുതല്‍ പിന്നിലേക്ക് ആറ് സീറ്റ് നിരകളിലുണ്ടായിരുന്നവരാണ് മരിച്ചവര്‍. ബസ്സിന്റെ ഈ ഭാഗം അപകടത്തില്‍ തകര്‍ന്നുതരിപ്പണമായി.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; നടി ഷംല ഹംസ