ആലപ്പുഴ മാന്നാറിൽ 20കാരിയെ 15 വർഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയെന്ന് വിവരം. കല എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ കൂട്ടുകാരെയാണ് പിടികൂടിയതെന്നാണ് വിവരം. യുവതിയെ കാണാതായെന്ന വിവരം പോലും പോലീസിന് മുമ്പ് ലഭിച്ചിരുന്നില്ല.
|
കലയെ കൊന്നു കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് പോലീസ് കുഴിച്ചുപരിശോധന നടത്തും. യുവതിയെ കാണാതായിട്ടുണ്ടെന്നും കൊന്ന് കുഴിച്ച് മൂടിയെന്നുമുള്ള രഹസ്യവിവരം രണ്ട് മാസം മുമ്പാണ് പോലീസിന് ലഭിച്ചത്.
ഇതിന് പിന്നാലെ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ സ്ഥിരീകരണമുണ്ടായത്. ഇവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതെങ്കിലും ഇതിനോടു ചേർന്ന് പഴയ കുളിമുറിയും സെപ്റ്റിക് ടാങ്കും അതേപോലെ നിലനിർത്തിയിരിക്കുകയാണ്. യുവതിയെ ഈ സെപ്റ്റിങ് ടാങ്കിലാണ് കൊന്നിട്ടിരിക്കുന്നതെന്നാണ് സംശയം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






