19
Apr 2023
Wed
19 Apr 2023 Wed

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍(21)ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ നാട്ടുകാര്‍ കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച് അവശനായ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക