നിതംബ വലിപ്പം കൂട്ടാനുള്ള 22കാരിയുടെ ശ്രമം ജീവന്‍ നഷ്ടപ്പെടുന്നതില്‍ കലാശിച്ചു. റഷ്യന്‍ യുവതി മിക ഷബസോവയാണ് മരിച്ചത്. നിതംബവലിപ്പം കൂട്ടുന്നതിനുള്ള സര്‍ജറിക്ക് മുന്നോടിയായി അനസ്‌തേഷ്യ നല്‍കി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മിക മരിക്കുകയായിരുന്നുവെന്ന് കൂട്ടുകാരി പറയുന്നു. വീട്ടില്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ ചെയ്യുന്ന ഉമ എം എന്ന വനിതയെയാണ് യുവതി നിതംബ ശസ്ത്രക്രിയയ്ക്കായി സമീപിച്ചത്.
|
അതേസമയം മതിയായ യോഗ്യതയില്ലാതെയായിരുന്നു ഉമ സൗന്ദര്യവര്‍ധക ചികില്‍സ നടത്തിയിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ചുണ്ട്, കവിള്‍, നിതംബം എന്നിവയുടെ വലിപ്പം കൂട്ടുന്ന ശസ്ത്രക്രിയകളായിരുന്നു ഉമ നടത്തി വന്നിരുന്നത്. രണ്ടാഴ്ചമാത്രം ദൈര്‍ഘ്യമുള്ള ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷമാണ് ഉമ ഇത്തരം സര്‍ജറികള്‍ നടത്തിവന്നിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. മരിച്ച യുവതി മുമ്പ് ചുണ്ട്, മൂക്ക്, കവിള്‍ എന്നിവിടങ്ങളില്‍ സര്‍ജറി നടത്തിയിരുന്നുവെന്ന് കൂട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





