03
Oct 2024
Tue
03 Oct 2024 Tue
23 year old man falls from third floor of the hotel after chased by dog

നായ പിന്നാലെ ഓടിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹൈദരാബാദിലാണ് ദാരുണമായ അപകടം. 23കാരനായ ഉദയ് കുമാര്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നാലെ ഓടിയ നായയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മൂന്നാം നിലയിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ചന്ദനഗറിലെ വി വി പ്രൈഡ് ഹോട്ടലില്‍ ആണ് സംഭവം.

ഹോട്ടലിന്റെ മുകള്‍ നിലയിലെ ഇടനാഴിയിലൂടെ ആദ്യം യുവാവ് ഒരു നായയെ ഓടിച്ചുകൊണ്ടുപോവുകയും തൊട്ടുപിന്നാലെ നായ യുവാവിനെ ഓടിച്ചുകൊണ്ടുവരുന്നതുമായ ദൃശ്യം ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക