കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെ 17 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്നു പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.
|
ബുധന്‍ രാത്രി 12 വരെയാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ALSO READ: മികച്ച ലാഭം വാഗ്ദാനം ചെയ്ത് ബംഗളുരുവില്‍ നിന്ന് കോടികള്‍ തട്ടി മലയാളി ദമ്പതികള്‍ മുങ്ങി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





