20
May 2023
Sun
20 May 2023 Sun

വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹത്തില്‍ നിന്ന് ഇറച്ചി ഭക്ഷിച്ച 24കാരന്‍ അറസ്റ്റിലായി. രാജസ്ഥാനിലാണ് സംഭവം. ജലഭയരോഗമുള്ളയാളാണ് പ്രതിയെന്നു സംശയിക്കുന്നു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിവിഷബാധയേറ്റിട്ടുണ്ട് പ്രതിക്കെന്നാണ് സംശയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

65കാരിയായ ശാന്തിദേവിയാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ പോയപ്പോഴാണ് പ്രതി വൃദ്ധയെ കല്ലിനിടിച്ചുകൊന്നത്. ആടുകളെ തീറ്റാന്‍കൊണ്ടുപോയ ശേഷം മടങ്ങിവരികയായിരുന്നയാളാണ് പ്രതി വൃദ്ധയുടെ മൃതദേഹത്തില്‍ നിന്ന് മാംസം ഭക്ഷിക്കുന്നത് കാണുന്നത്. ഇയാള്‍ ഭയന്ന് ഇവിടെ നിന്നോടിപ്പോയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

മുംബൈയില്‍ നിന്ന് ബസ് മാര്‍ഗം പ്രതി കൃത്യം നടന്ന സേന്ദ്രയിലെത്തുകയായിരുന്നുവെന്നും മാനസികരോഗികളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റമെന്നും ഡിവൈഎസ്പി സുഖ്‌റാം ബിഷ്‌ണോയി പറഞ്ഞു. ആശുപത്രികിടക്കയില്‍ കെട്ടിയിട്ടാണ് ഇയാള്‍ ചികില്‍സ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക