06
May 2024
Mon
06 May 2024 Mon
24 year old man dies in Idukki due to Westnile fever

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഇടുക്കിയില്‍ 24കാരന്‍ മരിച്ചു. മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍(24)ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.(24 year old man dies in Idukki due to Westnile fever)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയപ്പോഴാണ് വിജയകുമാറിന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞ വിജയകുമാര്‍ പനി കുറഞ്ഞതോടെ മണിയാറന്‍കുടിയിലേക്ക് തിരിച്ചെത്തി. പനി കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യുകയും കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്നൈല്‍ ബാധിച്ച് 13കാരി മരിക്കുകയും ചെയ്തു.

പക്ഷികളില്‍ നിന്ന് ക്യൂലക്സ് കൊതുകുകളിലൂടെയാണ് വെസ്റ്റ്‌നൈല്‍ വൈറസ് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക