ജയ്പൂര്‍:ആശുപത്രി ഐസിയുവില്‍ 24കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാല്‍സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുലര്‍ച്ചെ നാലോടെ നഴ്‌സിങ് അസിസ്റ്റന്റായ ചിരാഗ് യാദവ് ആണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.(24 year old woman raped in hospital icu by nursing assistant)
|
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു യുവതി. യുവതി ബഹളം വയ്ക്കുന്നത് തടയാനായി കൃത്യത്തിന് മുമ്പ് പ്രതി യുവതിയെ മയങ്ങാനുള്ള കുത്തിവയ്പ് എടുക്കുകയും ചെയ്തു. മയക്കം വിട്ടുണര്‍ന്നതിനു ശേഷം യുവതി ഭര്‍ത്താവ് ഫോണ്‍ വിളിച്ചപ്പോളാണ് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തുന്നത്.
തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതി യുവതിയുടെ കിടക്കയുടെ അരികിലെത്തുന്നതും കര്‍ട്ടന്‍ ഇട്ടു കിടക്കയുടെ ചുറ്റും മൂടുന്നതും പൊലീസ് കണ്ടെത്തി. പരാതിയില്‍ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





