24
Oct 2024
Tue
തായ്‌ലാന്‍ഡില്‍ സ്‌കൂള്‍ ബസ്സിന് തീപിടിച്ച് 25 മരണം. ബാംഗോക്കിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. അപകടസമയം 44 വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ബസ്സിലുണ്ടായിരുന്നു. 16 വിദ്യാര്‍ഥികളെയും മൂന്ന് അധ്യാപകരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![]() |
|
സെന്‍ട്രല്‍ ഉത്തൈ താനി പ്രവിശ്യയില്‍ നിന്ന് അയുത്തായയിലെ സ്‌കൂളിലേക്ക് പോവുന്നതിനിടെയായിരുന്നു ബസ്സിന് തീപിടിച്ചത്. തീ പടര്‍ന്നുപിടിച്ചതോടെ രക്ഷാപ്രര്‍ത്തനം അസാധ്യമാവുകയായിരുന്നു. വാഹനത്തിനുള്ളിലെ ചൂട് മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തേക്കു കയറായാനായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് റോഡരികിലെ ഇരുമ്പ് വേലിയില്‍ ഇടിച്ചുകയറുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.