23
Jun 2023
Sat
23 Jun 2023 Sat

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്നുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് വീടിന് തീപിടിച്ചത്. സ്വദേശി കുടുംബത്തിലെ മൂന്നുപേരാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷാപ്രവര്‍ത്തകര്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് കടന്നുചെല്ലാനാവാത്ത വിധമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടത്തിനുള്ളില്‍ സാധനസാമഗ്രികള്‍ കൂട്ടിയിട്ടിരുന്നതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് ചൂണ്ടിക്കാട്ടി.