കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ മുട്ടയ്ക്കു നല്‍കാനുള്ള 115 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15കാരനെ മൂന്നു കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ചന്ദന്‍ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.
|
മുട്ടയുടെ പണം കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനു പിന്നാലെ പ്രതികളായ മൂവര്‍സംഘം ചന്ദനെ അരിരൗളി ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവച്ച് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം നദീതീരത്ത് ഒളിപ്പിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.
രാത്രിയായിട്ടും ചന്ദന്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ തുടങ്ങുകയും ശനിയാഴ്ച വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ ആണ് കൊലപാതക കാരണം മുട്ടവാങ്ങിയ 115 രൂപയെച്ചൊല്ലിയുള്ള വഴക്കാണെന്ന് വെളിപ്പെടുത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





