08
Jun 2023
Sun
08 Jun 2023 Sun

കഞ്ചാവ് കൃഷി ചെയ്തതിനും വിളവെടുത്തതിനും മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഷിവമോഗയിലാണ് സംഭവം. വിഘ്‌നരാജ്, പാണ്ഡിദൊരൈ, വിനോദ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഘ്‌നരാജ് ആണ് ആധുനിക രീതിയില്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേരെയും കൂട്ടിയായിരുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിറ്റിരുന്നതെന്ന് ശിവമോഗ എസ്പി ജി കെ മിതുന്‍ കുമാര്‍ പറഞ്ഞു.

പ്രതികളില്‍ നിന്ന് 227 കഞ്ചാവും 1.53 കിലോഗ്രാം അസംസ്‌കൃത കഞ്ചാവും 10 ഗ്രാം ചരസും ഒരു ചെറിയ കുപ്പിയില്‍ കഞ്ചാവ് വിത്തുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക