09
Sep 2023
Fri
09 Sep 2023 Fri

ഭൂമി തർക്കത്തെ തുടർന്ന് യുപിയിലെ കൗശാംബിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. വെള്ളി പുലർച്ചെയായിരുന്നു സംഭവം. ഹോരിലാൽ, മകൾ ബ്രിജ്കാലി, മരുമകൻ ശിവശരൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മറ്റൊരു ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രകോപിതരായ നാട്ടുകാർ പ്രതിയുടെ ഉൾപ്പെടെ നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ആറോളം വീടുകൾക്കാണ് തീയിട്ടത്. മൃതദേഹം ഏറ്റെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തടഞ്ഞ നാട്ടുകാർ പ്രതികളെ പിടികൂടാതെ മൃതദേഹം മാറ്റാനാവില്ലെന്ന് വ്യക്തമാക്കി.

പ്രതികളായ നാലുപേരുടെ പേര് വിവരങ്ങൾ ലഭിച്ചതായും ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക