03
Dec 2023
Sun
03 Dec 2023 Sun

പ്രകൃതിവിരുദ്ധ പീഡനം നടത്തിവന്ന 25കാരനെ പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് കൊന്നു. തെളിവു നശിപ്പിക്കാൻ മൃതദേഹം കത്തിക്കാനും മൂവരും ശ്രമിച്ചു. ഡൽഹിയിൽ ​ഹസ്രത്ത് നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. 16ഉം 17ഉം വയസ്സുകാരായ മൂന്നുപേർ സംഭവത്തിൽ പിടിയിലായി. തങ്ങൾ ആസാദ് എന്നയാളെ കൊന്നെന്ന് കുട്ടികൾ വെളിപ്പെടുത്തുകയായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൃത്യം നടന്ന സ്ഥലത്തെത്തിയപ്പോൾ പാതി കത്തിയ മൃതദേഹം കണ്ടെത്തി. നിരവധി തവണ ആസാദ് തങ്ങളിൽ ഒരാളെ പീഡിപ്പിച്ചുവെന്നും ഇതിനാലാണ് കൊലപാതകം നടത്തിയതെന്നും കുട്ടികൾ പൊലീസിനു മൊഴി നൽകി.

ആസൂത്രിതമായി ആസാദിനെ കൊന്ന കുട്ടികൾ മൃതദേഹം ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനുമായിരുന്നു മൃതദേഹം കത്തിച്ചതെന്ന് കുട്ടികൾ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെല്ലാം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക