17
Dec 2023
Sun
17 Dec 2023 Sun

18കാരിയെ ഒരുവർഷത്തിലേറെ ബലാൽസം​ഗം ചെയ്ത മൂന്നുപൊലീസുകാർക്കെതിരേ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് പെൺകുട്ടി പൊലീസ് സൂപ്രണ്ടിന് പൊലീസുകാർക്കെതിരേ പരാതി നൽകുകയായിരുന്നു. സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടി മൈനറായിരിക്കെ കഴിഞ്ഞവർഷം നവംബറിലായിരുന്നു പ്രതികൾ ആദ്യം ബലാൽസം​ഗം ചെയ്തത്. പരാതിയെ തുടർന്ന് പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൂന്നു പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതികൾ ജോലി ചെയ്യുന്നത്. പരാതിയെ തുടർന്ന് പൊലീസുകാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണെന്നും അന്വേഷത്തെ ബാധിക്കുകയില്ലെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക